മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന്

കോഴിക്കോട് > മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് കെ പി കേശവമേനോന് ഹാളില്‍ മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ വി ബാബുരാജ്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി ജെ ജോഷ്വേ, ഡോ. ടി എ വര്‍ക്കി, ആര് കെ പ്രകാശ്, കെ ബാബു എന്നിവര്‍ സംസാരിച്ചു. മോഹനന് മൂത്തോന അധ്യക്ഷനായി. പി സി കിഷോര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി പി രാജന് നന്ദിയും പറഞ്ഞു.
