മെകുനു ചുഴലിക്കാറ്റ്: സൊകോട്രയില്‍ നിന്നും ഇന്ത്യക്കാരുള്‍പ്പെടെ 40 പേരെ കാണാതായി

മനാമ> മെകുനു ചുഴലിക്കാറ്റ് താണ്ഡവമാടിയ യെമന്‍ ദ്വീപായ സൊകോട്രയില്‍ നിന്നും ഇന്ത്യക്കാരുള്‍പ്പെടെ 40 പേരെ കാണാതായി. രണ്ടു കപ്പലുകള്‍ മുങ്ങി. ഇന്ത്യക്കാര്‍ക്കു പുറമേ യെമന്‍, സുഡാന്‍ സ്വമദശികളെയാണ് കാണായത്.
230 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം വീശയടിച്ച കാറ്റില്‍ റോഡുകളും തെരുവുകളും വെള്ളത്തില്‍ മൂടി. വ്യാപകമായി മലയിടിച്ചിലും മലവെള്ളപാച്ചിലുമുണ്ടായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ആയിരകണക്കിന് വളര്‍ത്തു മൃഗങ്ങള്‍ ഒലിച്ചു പോയതായും അധികൃതര്‍ അറിയിച്ചു.

ഒമാന്‍ തീരത്തോടുത്ത ചുഴലിക്കാറ്റിനെതുടര്‍ന്ന് ദോഫര്‍ ഗവര്‍ണറേറ്റിലും അയല്‍ പ്രദേശവും യെമന്‍ പ്രവിശ്യയുമായ അല്‍ മഹ്‌റയിലും മഴ കനത്തു. ഇവിയോടു കൂടി പരക്കെ മഴ പെയ്യുകയാണ്. ചുഴലിക്കാറ്റിനു വേഗമേറിയതായും കാറ്റഗറി രണ്ടു വിഭാഗത്തിലാണ് കാറ്റ് ഇപ്പോഴുള്ളതെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില്‍ സലാല അന്താരാഷ്ട്ര വിമാനതാവളം ശനിയാഴ്ചവരെ അടച്ചിട്ടു.

ഒമാന്‍ തീരത്തു നിന്നും 150 കിലോ മീറ്റര്‍ മാത്രം അകലെയാണ് ചുഴലിക്കാറ്റ് ഉള്ളതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് പുറത്തിറക്കിയ പത്രകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. ചുഴലി കാറ്റിനു മണിക്കൂറില്‍ 160 മുതല്‍ 170 കിലോ മീറ്ററാണ് വേഗം. വൈകീട്ട് നാലോടെ മെകുനു തീരത്തടിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാണ്. കാറ്റ് തീരത്തെത്തിയാല്‍ തിരമാല 12 മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പിട്ടുണ്ട്..

വ്യാഴാഴ്ച രാത്രി ദോഫര്‍ ഗവര്‍ണറേറ്റില്‍ തുടങ്ങിയ മഴ വെള്ളിയാഴ്ച കനത്തു. ഗവര്‍ണറേറ്റിന്റെ തല്‌സഥാനമായ സലാലയില്‍ മഴ തീമര്‍ത്തുപെയ്യുകയാണ്. പലയിടങ്ങളിലും വാദി(അരുവി)കളും വെള്ളച്ചാട്ടളും രൂപപ്പെട്ടു. സദാ, മിര്‍ബാത്ത്, ഹാസിക്ക് എന്നിവടങ്ങളില്‍ മണ്ണിടിഞ്ഞു.
തീദേശ റോഡുകളില്‍ വെള്ളം കയറി. കടല്‍ പ്രക്ഷുബ്ധമായി തുരുന്നതിനാല്‍ തീര റോഡുകള്‍ പൊലിസ് അടച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു.
ജനങ്ങളെ ഒഴിപ്പിച്ചിടങ്ങളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടന്നില്ല. മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നായിരതുന്നു ഇത്.
ചുഴലിക്കാറ്റ് കണ്ട് വന്‍ മുന്നൊരക്കമാണ് ഒമാന്‍ നടത്തിയിട്ടുള്ളത്. പൊലിസിനെയും കരസേനയെയും വിന്യസിച്ചു. രാജ്യത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ചവരെ അവധി നല്‍കി. സലാല ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ തെരുവുകള്‍ പെതുവെ വിജനമായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് 24 മണിക്കൂര്‍ സമയത്തേക്ക് വിമാനതാവളം അടച്ചിട്ടത്. അത് ശനിയാഴ്ചത്തേക്കും നീട്ടുകയായിരുന്നു. ഒമാന്‍ തുറമുഖവും അടച്ചിട്ടിരിക്കയാണ്.
ഒമാനിലെ 11 ഗവര്‍ണറേറ്ററുകളില്‍ ഏറ്റവും വലുതാണ് ദോഫര്‍. രണ്ടര ലക്ഷത്തോളമാണ് ജനസംഖ്യ. ഇതില്‍ ഒന്നേകാല്‍ ലക്ഷമാണ് ഇന്ത്യക്കാര്‍. ഇതില്‍ 80 ശതമാനവും മലയാളികളാണ്.
