മൃത്യുഞ്ജയപുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ക്ഷേമ സമിതി ഏർപ്പെടുത്തിയ മൃത്യുഞ്ജയ പുരസ്ക്കാരം ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. പത്മശ്രി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്ക്കാരം സമർപ്പിച്ചു. പത്മശ്രി മീനാക്ഷി അമ്മ ഗുരിക്കൾ കൈതപ്രത്തെ പൊന്നാടയണിയിച്ചു. ക്ഷേത്രം ട്രസ്റ്റി സാമൂതിരി രാജാവിന്റെ പേഴ്സണൽ അസിസ്റ്റന്റ് പി.ആർ. രാമവർമ്മ, ആർട്ടിസ്റ്റ് മദനൻ, യൂ.കെ. രാഘവൻ, ശശി കമ്മട്ടേരി, വിജയൻ വി. നായർ, ഗായകൻ നിഷാദ് കോഴിക്കോട്, കന്മന ശ്രീധരൻ, സി.വി. ബാലകൃഷ്ണൻ, വാഴയിൽ ശിവദാസൻ, ആർ.എസ്. രാജേഷ്, കൊല്യേത്ത് മുരളീധരൻ, ടി.പി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.
