മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടിയെടുക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം> മൂന്നാറില്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കില്ലെന്നും കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദ്ദാക്ഷിണ്യം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പഞ്ഞു. മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്ത ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. മൂന്നാറില്‍ പരിസ്ഥിതിക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കും.
ദേവികുളം സബ്കലക്ടറെ മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഏപ്രില്‍ അവസാനത്തോടെ പട്ടയനടപടികള്‍ പൂര്‍ത്തിയാക്കും. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമികയ്യേറ്റ വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്.ഈ ആരോപണം നേരത്തെയുള്ളതാണ്. രാജേന്ദ്രന്‍ വീട് വെച്ചത് പട്ടയഭൂമിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

