KOYILANDY DIARY.COM

The Perfect News Portal

മൂന്നാര്‍ സ്തംഭിച്ചിട്ട് ഏഴുനാള്‍

മൂന്നാര്‍: രണ്ടുദിവസമായി നടന്ന മന്ത്രിതലചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം ആളിക്കത്തി. ചര്‍ച്ചക്കെത്തിയ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനെ സമരക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രതിഷേധം രൂക്ഷമായപ്പോള്‍ അദ്ദേഹത്തിന് മടങ്ങിപ്പോകേണ്ടി വന്നു. സമരം എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തും. മന്ത്രിതലചര്‍ച്ച ഞായറാഴ്ച എറണാകുളത്ത് വെച്ച് നടക്കും. സമരം ഒത്തുതീര്‍ക്കണമെന്ന് കെ.പി.സി.സിയും വി.എം സുധീരനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Share news