മൂടാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ്സ് ധർണ

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കൽ, വിലക്കയറ്റം, മാലിന്യ നിർമാർജനത്തിൽ പഞ്ചായത്ത് കാണിച്ച അനാസ്ഥ, മദ്യനയം എന്നിവക്കെതിരെ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി. സി. സി. സെക്രട്ടറി അഡ്വ: കെ. വിജയൻ ഉൽഘാടനം ചെയ്തു. രൂപേഷ് കൂടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
പടന്നയിൽ പ്രഭാകരൻ, വി. പി. ഭാസ്കരൻ പപ്പൻ മൂടാടി, കണിയാംകണ്ടി രാധാകൃഷ്ണണൻ, പൊറ്റക്കാട് രാമകൃഷ്ണൻ, കെ. കെ. ശൈലജ, തുടങ്ങിയവർ സംസാരിച്ചു.

