മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

ഉള്ള്യേരി: പ്രസിദ്ധമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഡിസംബർ 14,15 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും. അശോകൻ എടക്കാട്ട് മീത്തൽ അധ്യക്ഷത വഹിച്ചു. നാരായണൻ ചാത്തൻ കുളത്തിൽ, സദാനന്ദൻ നമ്പിയാട്ടിൽ, പാർത്ഥസാരഥി പുല്ല കണ്ടി, സുകുമാരൻ നമ്പ്യാനോളി, ശശി കെ. എം എന്നിവർ സംസാരിച്ചു. യോഗത്തിൽ ഷൈജു കുന്നത്ത് സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി അശോകൻ എടക്കാട് മീത്തൽ (ചെയർമാൻ), ശശി കെ. എം (വൈസ് ചെയർമാൻ) നിധീഷ് നമ്പിയാട്ടിൽ (കൺവീനർ), ദിനുജ്. പി. പി, ശൈലേഷ് വി.എം, (ജോ. കൺവീനർമാർ) സദാനന്ദൻ നമ്പിയാട്ടിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


