മുചുകുന്ന് ഗവ:കോളേജിനു സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ ബോംബ് കണ്ടെടുത്തു

കൊയിലാണ്ടി: മുചുകുന്ന് ഗവ:കോളേജിനു സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെടുത്തു. 3 സ്റ്റീല്‍ ബോംബുകളും പൈപ്പുകളുമാണ് കണ്ടെടുത്തത്. കച്ചവടസ്ഥാപനത്തിനു മുകളില്‍ കയറിയ പ്രദേശവാസിയാണ് ബോംബ് കണ്ടത്. ഉടന്‍ തന്നെ വിവരം കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. സി.ഐയുടെയും എസ്. ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘംവും വടകര റൂറലിലെ ബോംബ് സ്ക്വാഡിലെ വിദഗ്ദരും പരിശോധന നടത്തി.
കീഴരീയൂര്‍ ക്വാറിയില്‍ നിന്ന് ബോബ് സ്ക്വാഡ് ബോബ് നീര്‍വീരമാക്കി.കൊയിലാണ്ടി പൊലീസും വടകര ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി, പ്രദേശത്തും തടിച്ചുകൂടിയ ജനക്കൂട്ടം ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് വീട്കള്‍ക്കും നേരെയും വാഹനങ്ങള്‍ക്ക് നേരെയും ഇവിടെ അക്രമം നടന്നിരുന്നു. കൊയിലാണ്ടി എസ്.ഐ.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപികരിച്ച് അന്വേഷണം നടത്തുമെന്ന് സി.ഐ.യു.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

