മുചുകുന്ന് SARBTM കോളജിൽ ഗേറ്റവേ – ആംഫി തിയേറ്റർ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. കോളജിന് കെ. ദാസൻ എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗേറ്റ്‌വേയുടേയും, ആംഫി തിയേറ്ററിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. കെ. ദാസൻ എം. എൽ. എ. ചങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി മുഖ്യ പ്രഭാഷണം നടത്തി.
കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, കോഴിക്കോട് സർവ്വകലാശാല മെമ്പർ കെ. കെ. ഹനീഫ്, ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, അജിത എം.പി, കെ. എം. ശോഭ, കെ. ജീവാന്ദൻ മാസ്റ്റർ, സി. കെ. ശ്രീകുമാർ, കെ. ഷിജുമാസ്റ്റർ, സി. കെ. ശശി, വി. പി. ഭാസ്‌ക്കരൻ, കെ. വി. ജനാർദ്ദനൻ, സി. കെ. രജനി, യു. വി. മാധവൻ, പി. കെ. ഗോപാലകൃഷ്ൺ, അൻവർസാദത്ത്, അമൽ എസ്. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ: എസ്. എ. ഷാജഹാൻ സ്വാഗതവും, കെ. പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.




