മുക്കുപണ്ടം പണയംവെക്കുന്ന സംഘത്തിലുള്ളയാളെ കൊയിലാണ്ടി പോലീസ് പിടികൂടി

കൊയിലാണ്ടി: ബാങ്കുകളിൽ മുക്കുപണ്ടം പണയം വെയ്പിക്കുന്ന സംഘത്തിലെ വിരുതൻ കൊയിലാണ്ടി പോലീസിന്റ പിടിയിലായി. പാലക്കാട് കണ്ണാടി പൊക്കത്ത് വീട്ടിൽ സുധാകരനെയാണ് (46) പോലീസ്പിടികൂടി റിമാൻറു ചെയ്തത്. മൂടാടി സഹകരണ ബാങ്കിൽ ഒരു സ്ത്രീ മുക്കുപണ്ടം പണയം വെച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ വശീകരിച്ച് വലയിലാക്കിയ ശേഷം അവരെ കൊണ്ട് ബാങ്കുകളിൽ മുക്കുപണ്ടം പണയം വെയ്പിക്കുകയാണ് ഇയാളുടെ രീതി,
സ്ത്രീകൾക്ക് തക്കതായ പ്രതിഫലവും നൽകുന്നുണ്ട് സംഘത്തിലെ പ്രധാന പ്രതിയെ ഇനിയും പിടികൂടാനുണ്ട്. അന്വേഷണത്തിനിടയിൽ ഇയാളെ മലപ്പുറംചെമ്മാട് വെച്ചാണ് പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ നിരവധി ബാങ്കുകളിൽ മുക്കുപണ്ടം സ്ത്രീകള കൊണ്ട് പണയം വെയ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

കൊയിലാണ്ടി എസ്.ഐ.സി.കെ.രാജേഷ്, അഡീഷണൽ എസ്.ഐ.വി.എം.മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി.ഗിരീഷ്, സി. പി. ഒ. സി. കെ. ചന്ദ്രൻ, ഇ ഗണേശൻ, എന്നിവരടങ്ങിയ സംഘമാണ് പിടി കൂടിയത്. ഇയാളെ കോടതി റിമാന്റു ചെയ്തു. വാഹന മോഷണകേസുകളിലും, മറ്റ് നിരവധി കേസുകളി ലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

