മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ്

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ‘മീ ടൂ’ ക്യാമ്പയിന്റെ ഭാഗമായി ടെസ് വെളിപ്പെടുത്തിയത്.
ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിന്റെ സമയത്തായിരുന്നു ഈ ദുരനുഭവമെന്ന് ടെസ് പറയുന്നു. മുകേഷ് ഫോണില്‍ വിളിച്ച് ശല്യം ചെയ്യാന്‍ ശ്രമിച്ചെന്നും മുകേഷിന്റെ മുറിക്ക് തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നും ടെസ് ആരോപിച്ചു. അന്നത്തെ സ്ഥാപന മേധാവി ഡെറിക് ഒബ്രയാനാണ് രക്ഷയ്ക്കെത്തിയതെന്നും ടെസ് പറഞ്ഞു. അതേസമയം, സംഭവത്തെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന് മുകേഷ് പറഞ്ഞു. ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറഞ്ഞു.

