മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു; 40 പേര് കുടുങ്ങി കിടക്കുന്നു

മുംബൈ: ഡോംഗ്രിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 40 പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11 ഓടെയാണ് കെട്ടിടം തകര്‍ന്നു വീണത്.
ദേശീയദുരന്തനിവാരണ സേനാ അംഗങ്ങളും അഗ്നിശമനസേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളപായം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡോംഗ്രിയിലെ ടാന്‍ഡല്‍ തെരുവിലുള്ള കെസര്ബായ് എന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

