KOYILANDY DIARY.COM

The Perfect News Portal

മുംബൈയില്‍ കനത്തമഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മുംബൈ> മുബൈയില്‍ വീണ്ടും മഴ കനത്തതോടെ മുംബൈ വിമാനത്താവളത്തില്‍ നിന്നുമുള്ള ഒന്‍പത് വിമാന സര്‍വീസുകള്‍ സമീപത്തെ വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ സയണ്‍, കുര്‍ള, ദാദര്‍ എന്നിവിടങ്ങളില്‍ വെളളംകയറി.

കുര്‍ള-താനെ റൂട്ടില്‍ കല്യാണില്‍ നിന്നും കജ്‌റത് വരെയുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായി സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ അറിയിച്ചു. പൂനെ, മുംബൈ, താനെ, പാല്‍ഘര്‍ എന്നിവടങ്ങളില്‍ ഇന്നും കനത്ത മഴ തുടരും

Share news

Leave a Reply

Your email address will not be published. Required fields are marked *