മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പേപ്പട്ടി ശല്യം: നാല് പേർക്ക് കടിയേറ്റു

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പേപ്പട്ടി ശല്യം. നാല് പേർക്ക് കടിയേറ്റു. താലൂക്ക് ഓഫീസിലെ ജീവനക്കാരനായ ശശി (48), പി.ഡബ്ലു.ഡി.ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായ സി.കെ.ഹമീദ്, സിവിൽ സ്റ്റേഷനു പിറകിലെ വീട്ടിലുള്ളവർക്കുമാണ് കടിയേറ്റത്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തെരുവ് പട്ടികളുടെ വിഹാര കേന്ദ്രമാണ്. കഴിഞ്ഞ ദിവസം വഴിയാത്രകാരായ മൂന്നു പേർക്ക് കടിയേറ്റതായി ജീവനക്കാർ പറഞ്ഞു.

