മിനി ലോറി ബൈക്കിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: മിനി ലോറി ബൈക്കിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പയ്യോളി ഇരിങ്ങൽ കോട്ട കുന്നുമ്മൽ രാഗേഷ് (42) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ വൈകീട്ട് കൊല്ലം ചിറക്ക് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ്.

മിനിലോറി ഡിവൈഡറിൽ തട്ടി രാഗേഷ് ഓടിച്ച ബൈക്കിന് മേലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുബിഷയാണ് ഭാര്യ. രാഘൂട്ടിയുടെയും, കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: രാജേഷ്, രംഗേഷ്, വിജീഷ്.


