മിനി ബസ് ലോറിയിലിടിച്ച് ഏഴ് പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ മിനി ബസ് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു.
തനകല്‍ ഗ്രാമത്തിന് സമീപം ദേശീയ പാതയില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

