മിനി അത്ലറ്റിക്സ് മീറ്റില്‍ കട്ടിപ്പാറ ജേതാക്കളായി

കൊയിലാണ്ടി > സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ പ്രമോഷന്‍ മിനി അത്ലറ്റിക്സ് മീറ്റില്‍ 125 പോയന്റോടെ കട്ടിപ്പാറ പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സിലിലെ കായികതാരങ്ങള്‍ ഒന്നാമതായി.
71 പോയന്റ് നേടിയ പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാംസ്ഥാനവും, 63 പോയന്റോടെ ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍, ചേവായൂര്‍ മുന്നാംസ്ഥാനവും നേടി. 33 സ്ഥാപനങ്ങള്‍ മീറ്റില്‍ പങ്കെടുത്തു. എട്ടു മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികളുടെ മീറ്റാണ് നടന്നത്. ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ നടത്തിയ മീറ്റ് ശനിയാഴ്ച ഒരുദിവസംകൊണ്ട് തീര്‍ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത മീറ്റ് ഒരുദിവസം കൊണ്ട് തീര്‍ക്കാനാവാത്തതിനാല്‍ തിങ്കളാഴ്ചയും നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
