മിഠായിത്തെരുവ് സംരക്ഷണത്തിന്റെ ഭാഗമായുള്ള സൗന്ദര്യവത്ക്കരണ പ്രവൃത്തി ഏപ്രില്‍ 15ന്

കോഴിക്കോട്: മിഠായിത്തെരുവ് സംരക്ഷണത്തിന്റെ ഭാഗമായുള്ള സൗന്ദര്യവത്ക്കരണ പ്രവൃത്തി ഏപ്രില്‍ 15ന് തുടങ്ങാന്‍ ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി മേയര്‍ അദ്ധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയില്‍ ആര്.ഡി.ഒയും കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സ് ഉദ്യോഗസ്ഥരും പ്രവൃത്തി ഏറ്റെടുത്ത യു.എല്‍.സി.സി.എസ് പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവരും ഉള്‍പ്പെടും. നിലവിലെ കെട്ടിടങ്ങള്‍ക്ക് മാറ്റം വരുത്താതെയാവും സൗന്ദര്യവത്കരണം.
യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ടൂറിസം വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്, കോഴിക്കോട് തഹസില്‍ദാര്‍ കെ. ബാലന്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

