മിഠായി നല്കി പ്രലോഭിപ്പിച്ച് കുട്ടികളെ പീഡിപ്പിച്ചു: ബന്ധു അറസ്റ്റിൽ

തിരുവനന്തപുരം: അഞ്ചര വയസ്സുള്ള പെണ്‍കുട്ടിയെയും ഒന്‍പതു വയസ്സുള്ള സഹോദരനെയും ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മലയിന് കീഴില്‍ നടന്ന സംഭവത്തില്‍ കള്ളിക്കാട് സ്വദേശി വിനോദ് എന്ന ബന്ധുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതായിട്ടാണ് പോലീസ് നല്കുന്ന വിവരം.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം വിനോദിനെ അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ താന കുറ്റം ചെയ്തിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടികളെ മീഠായി നല്കി പ്രലോഭിപ്പിച്ചായിരുന്നു ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചു വന്നിരുന്നത്.

