KOYILANDY DIARY.COM

The Perfect News Portal

മികച്ച പി.ടി.എയ്ക്കുളള അവാർഡ് നൽകി

കൊയിലാണ്ടി> ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുളള അവാർഡ് കൊയിലാണ്ടി ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിനു ലഭിച്ചു. എം.എൽ.എ, എ.പ്രദീപ് കുമാറിൽ നിന്നും പി.ടി.എ പ്രസിഡന്റ് യു.കെ ചന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിദ്യാഭ്യാസ ഉപഡയറക്ടർ ഗിരീഷ് ചോലയിൽ, ഡി.ഇ.ഒമാരായ ഇ.കെ സുരേഷ് കുമാർ, കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു. 60,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

Share news