KOYILANDY DIARY

The Perfect News Portal

മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണംചെയ്തു

കോഴിക്കോട് > ജില്ലയിലെ മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണംചെയ്തു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു. മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് കാക്കൂര്‍ സ്വദേശി എം. കെ. രാജനും, മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ്  പേരാമ്പ്ര നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജന്നത്തുല്‍ ഷെറിനും ഏറ്റുവാങ്ങി.

ജില്ലയിലെ പച്ചക്കറി കൃഷി- ജൈവ കൃഷി എന്നിവയില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്കും  അവാര്‍ഡ് നല്‍കി. കൊയിലാണ്ടി വലിയകുനി ശിവദാസന്‍, ചൂലൂര്‍ തടത്തുമ്മല്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ മികച്ച പച്ചക്കറി കര്‍ഷകരില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡില്‍ രണ്ടാംസ്ഥാനം വടകര വള്ള്യാട് ഈസ്റ്റ് എല്‍പി സ്കൂളിലെ എം എം വിശ്വൈകും മൂന്നാംസ്ഥാനം കൊടുവള്ളി കരുവംപൊയില്‍ ജിഎച്ച്എസ്എസിലെ ആയിഷ ഹനാനയും സ്വന്തമാക്കി.

മികച്ച പ്രധാന അധ്യാപകനുള്ള അവാര്‍ഡ് ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ളവര്‍ നഴ്സറി സ്കൂളിലെ എം രാജീവന്‍, മികച്ച അധ്യാപകനുള്ള അവാര്‍ഡ് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ജോളി മാത്യു വും കരസ്ഥമാക്കി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഷീല, മികച്ച കൃഷി ഓഫീസര്‍ എ ഇസ്മയില്‍, കൃഷി അസിസ്റ്റന്റ്   സി എം സാലിഹ് എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി.

Advertisements

ജൈവകൃഷി മേഖലയില്‍ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് ചാത്തമംഗലം പഞ്ചായത്തും, സ്വകാര്യ സ്ഥാപനത്തിനുള്ള അവാര്‍ഡ് പയ്യോളി ഊരാളുങ്കല്‍ ഹോളോബ്രിക്സ് വിഭാഗവും സ്വന്തമാക്കി. മികച്ച പച്ചക്കറി ക്ളസ്റ്ററിനുള്ള അവാര്‍ഡ് കുന്നുമ്മല്‍ ഫെയര്‍ എ ഗ്രെയ്ഡ് പച്ചക്കറി ക്ളസ്റ്ററിനാണ്. പൊതുസ്ഥാപനത്തിനുള്ള അവാര്‍ഡ് കായണ്ണ മാട്ടനോട് എയുപി സ്കൂളും, മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാര്‍ഡ് താമരശേരി ഗവ. വിഎച്ച്എസ്എസും സ്വന്തമാക്കി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം നന്ദിനി പദ്ധതി വിശദീകരിച്ചു. കോര്‍പറേഷന്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍, ഡിഡിഇ ഗിരീഷ് ചോലയില്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രേമജ, കൃഷി അസി. ഡയറക്ടര്‍ എം ശുഭ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *