മികച്ച ഇനം കുറ്റ്യാടി തെങ്ങിൻ തൈകൾ വില്പനയ്ക്ക്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി മികച്ച ഇനം തെങ്ങിൻ തൈകൾ പ്രാദേശികമായി ഉൽപ്പാദിപ്പിച്ച് കുറഞ്ഞ വിലയിൽ കർഷകർക്ക് ലഭ്യമാക്കാൻ ആവശ്യമായ പ്രവർത്തനം ആരംഭിച്ചു. ചെങ്ങോട്ടുകാവ് നാളികേര ഫെഡറേഷൻ കൊപ്ര ഡ്രയറിന് സമീപം ഒരുക്കിയ നഴ്സറിയിൽ 2000 കുറ്റ്യാടി തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു.

തെങ്ങിൻ തൈയുടെ ആദ്യ വിപണനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ജുബീഷ്, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, മെമ്പർ റസിയ, എ.ഡി.എ ദിലീപ്, കെ .ടി .രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ പ്രസിഡണ്ട് എം നാരായണൻ മാസ്റ്റർ സ്വാഗതവും, സെക്രട്ടറി ശശികുമാർ നന്ദിയും പറഞ്ഞു.


