KOYILANDY DIARY.COM

The Perfect News Portal

മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് ബിഎസ്‌എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

കാ​ങ്ക​ര്‍: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് ബി​എ​സ്‌എ​ഫ് ജ​വാ​ന്മാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കാ​ങ്ക​റി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​എ​സ്‌എ​ഫ് ബ​റ്റാ​ലി​യ​ന്‍ 114 അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *