മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പരിശീലനം സംഘടിപ്പിച്ചു

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹരിത കേരള മിഷന് പദ്ധതിയുടെ ഭാഗമായി 2017 ആഗസ്ത് 15ന് നടപ്പിലാക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പരിപാടിയുടെ ഭാഗമായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. മേലടി, പന്തലായനി, പേരാമ്പ്ര, ബാലു ശ്ശേരി ബ്ലോക്കുകളിലെ പഞ്ചായത്തുകളില്‍ നിന്നും കൊയിലാണ്ടി, പയ്യോളി നഗരസഭകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കിലയും ശുചിത്വമിഷനും ചേര്‍ന്ന് പരിശീലനം നല്‍കിയത്.
നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് വി. സുന്ദരന്‍ മാസ്റ്റർ പരിശീലനം ഉദ്ഘാടനം ചെയ്തു. ടി. പി. രത്നാകരന്, മനോജ് പയിമ്പ്ര, കെ. കെ. അരവിന്ദാക്ഷന് എന്നിവര്‍ ക്ലാസ്സെടുത്തു. കൊയിലാണ്ടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രമോദ് നന്ദി പറഞ്ഞു.
