കൊയിലാണ്ടി: പണിമുടക്ക് ദിവസം മാലിന്യങ്ങൾ നീക്കം ചെയ്ത് യുവാക്കൾ മാതൃകയായി. കൊയിലാണ്ടി കൊരയ ങ്ങാട് തെരു വടക്കെ നട റോഡിലെ മാലിന്യങ്ങളാണ് യുവാക്കൾ നീക്കം ചെയ്തത്. ഈസ്റ്റ് റോഡിൽ കഴിഞ്ഞ ആഴ്ച നടന്ന ചന്തയ്ക്ക് ശേഷം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി യാത്രയടക്കം ദുഃസഹമായിരുന്നു.