മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് കോക്കല്ലൂര്‍ എരമംഗലം റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, എരമംഗലം പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും ആവശ്യമുന്നയിച്ചുകൊണ്ട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ 12,13,14,17 വാര്‍ഡ് നിവാസികള്‍ പി.ഡബ്ലിയു.ഡി. ഓഫീസിനു മുമ്പി
ല്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഡി.സി.സി ജനറല്‍ സെക്രട്ടറി എ.കെ.അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. കെ.കെ. പരീത് അദ്ധ്യക്ഷത വഹിച്ചു. എന്‍.വി. ബഷീര്‍, സി. രാജന്‍മാസ്റ്റര്‍, സുജിത്.പി, എം.പി. പ്രകാശന്, വി.ബി. വിജീഷ്, വൈശാഖ് കണ്ണോറ, .സിജാദ്.എം.എം, യു.കെ. വിജയന്, ടി.പി. ബാബുരാജ്. ഉമ മഠത്തില്‍, വി. ജറീഷ്, എന്നിവര്‍ സംസാരിച്ചു.

