മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
 
        കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലെ ബീവറേജ് ഒട്ട്ലറ്റ് പഞ്ചായത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നായ ശിവഗിരിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് ഓഫീസിലേക്ക് കുട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
സംയുക്ത സമര സമിതി രൂപീകരിച്ച് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രദേശത്തെ കുരുന്നുകളും മദ്യശാലയ്ക്കെതിരെ സമരമുഖത്തേക്കിറങ്ങിയത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും മാര്‍ച്ചില്‍ അണിനിരന്നു.സംയുക്ത സമരസമിതി നടത്തിയ വിവിധ സമരങ്ങളുടെ തുടര്‍ച്ചയായി സ്കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ധര്‍ണ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

 കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം ,സി.വി. സംജിത്ത് ,ഷീജ പടിയങ്ങല്‍ പുറായില്‍ ,പി.പി. ഷിനില്‍ , ബാബു നെല്ലൂളി , ടി. വാസുദേവന്‍ ,പി.കെ. രഘുനാഥ് ,കെ.കെ. ജനാര്‍ദ്ധനന്‍ ,അഞ്ജന പാണായത്തില്‍ തുടങ്ങി വിവിധ രാഷ്ട്രീയ പ്രധിനിധികളും, വാര്‍ഡ് മെമ്പര്‍മാരും, റസിഡന്റ്സ്  ഭാരവാഹികളും സംസാരിച്ചു. ചടങ്ങില്‍ സമര സമിതി കണ്‍വീനര്‍ ദിലീപ് നെല്ലൂളിമീത്തല്‍ സ്വാഗതവും, ഷാജി കുഴുമ്പാട്ടില്‍ നന്ദിയും പറഞ്ഞു.


 
                        

 
                 
                