മാഡ്രിഡ് മേളയില്‍ രഞ്ജി പണിക്കര്‍ മികച്ച നടന്‍

മാഡ്രിഡ്: മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. ഭയാനാകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രണ്‍ജി പണിക്കര്‍ക്കും തിരക്കഥാ പുരസ്‌കാരം ജയരാജിനും ലഭിച്ചു. ഇമാജിന്‍ ഇന്ത്യ ഫിലിം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ് പുരസ്‌കാരങ്ങള്‍ നേടിയത്.
ബെയ്ജിങ് ചലച്ചിത്രമേളയിലെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു. ജയരാജിന്റെ നവരസ -ചലച്ചിത്ര പരമ്ബരയിലെ ആറാമത്തെ ചിത്രമായ ഭയാനകം മൂന്ന് ദേശീയപുരസ്കാരങ്ങള്‍ നേടിയിരുന്നു. രണ്‍ജിപണിക്കരാണ് പോസ്റ്റുമാനെ അവതരിപ്പിച്ചത്.

