KOYILANDY DIARY

The Perfect News Portal

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ബാധയിലൂടെ ഇരുപത്താറുകാരന് നഷ്ടമായത് വലതു കാല്‍പാദം

വാഷിങ്ടണ്‍: ജോലിക്കിടെ ഉണ്ടായ ചെറിയപരിക്കിന്റെ ഫലമാകാം വലതുകാല്‍പാദത്തില്‍ പ്രത്യക്ഷപ്പെട്ട കുമിളയെന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് വിചാരിച്ചത്. എന്നാല്‍ തന്റെ കാല്‍പാദം മുറിച്ചുമാറ്റുന്നതിലേക്ക് നയിച്ച, മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് അതെന്ന് അയാള്‍ തിരിച്ചറിഞ്ഞിരുന്നില്ല.

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന necrotizing fasciitsi ബാധയിലൂടെ ആ ഇരുപത്താറുകാരന് നഷ്ടമായത് വലതുകാല്‍പാദമാണ്. ഒരൊറ്റ രാത്രി കൊണ്ട് കുമിള കാല്‍പാദം മുഴുവന്‍ വ്യാപിച്ചതിനെ തുടര്‍ന്നാണ് പിറ്റേന്ന് അയാള്‍ ആശുപത്രിയിലേക്ക് പോയത്.

ഫെബ്രുവരി 23 നാണ് ഹൂസ്റ്റണിലെ ബെന്‍ ടോബ് ആശുപത്രിയില്‍ റൗളിനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ എക്സ് റേ പരിശോധനയിലാണ് റൗളിന്റെ കാലില്‍ മാസംഭക്ഷിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യത്തെ കുറിച്ച്‌ സൂചന ലഭിച്ചത്. ശരീരത്തില്‍ കടന്നതിനു ശേഷം മൃദുകോശങ്ങളെ നശിപ്പിക്കുകയാണ് ഈ ബാക്ടീരിയ ചെയ്യുന്നത്.

Advertisements

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ 2010 മുതലുള്ള കണക്കു പ്രകാരം 700-1100 പേരെയാണ് പ്രതിവര്‍ഷം ഈ ബാക്ടീരിയ ബാധിക്കുന്നത്. സാധാരണയായി, ഉപ്പു നിറഞ്ഞതോ ലവണാംശമുള്ളതോ ആയ വെള്ളത്തില്‍നിന്ന് നാല് ജീവികളിലൂടെയാണ് ബാക്ടീരിയ ബാധയുണ്ടാകുന്നത്. ഏറെ അപകടകരമായ ഈ ബാക്ടീരിയ ബാധ വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ മരണകാരണവുമായേക്കാം

ശരീരത്തിലെ മുറിവുകളിലൂടെയാണ് ബാക്ടീരിയ ശരീരത്തില്‍ എത്തുന്നത്. കാലിലെ തള്ളവിരലിലുള്ള മുറിവിലൂടെയാണ് റൗളിന്റെ ശരീരത്തില്‍ ബാക്ടീരിയ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ബാക്ടീരിയ രക്തത്തിലേക്ക് കടക്കുന്നതിനെയും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിനെയും തടയുന്നതിനാണ് റൗളിന്റെ പാദം മുറിച്ചുമാറ്റിയത്. ഹൂസ്റ്റണിലെ ഡേ കെയര്‍ അധ്യാപകനാണ് റൗള്‍. വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *