മഹിളാ സമ്മേളനം പൊതു പ്രകടനവും കലാപരിപാടികളും ഒഴിവാക്കി

കൊയിലാണ്ടി: പശുക്കടവിൽ നടന്ന ദുരന്തം കാരണം കൊയിലാണ്ടിയിൽ നടക്കു ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന കലാപരിപാടികളും പൊതുപ്രകടനവും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് പൊതുസമ്മേളനം നടക്കും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.
