മഹിളാ മോര്‍ച്ച കടലുണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

കടലുണ്ടി:കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച കടലുണ്ടി പഞ്ചായത്ത് കമ്മിറ്റി കടലുണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
ബി.ജെ.പി.മണ്ഡലം ജനറല്‍ സെക്രട്ടറി നാരങ്ങയില്‍ ശശീധരന് ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജുഗുനു പ്രജോഷ്, സെക്രട്ടറി ഷീജ, സ്മിത പ്രവീണ്‍, രത്നവല്ലി, ഡല്‍ജിത്ത്, മനോജ് മുള്ളമ്പലം, ബൈജു.എന്‍ , കെ.എം. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. മിനി സുധാകരന് സ്വാഗതവും പ്രജീഷ പ്രജോഷ് നന്ദിയും പറഞ്ഞു.

