മഴ പെയ്തതോടെ ടൗണിലെ റോഡരികുകളില്‍ വെള്ളക്കെട്ട്

കൊയിലാണ്ടി: മഴപെയ്തതോടെ ടൗണിലെ റോഡരികുകളില്‍ വെള്ളക്കെട്ട്. ദേശീയപാതയില്‍ എസ്.ബി.ഐ.യ്ക്കും ആര്‍.ടി.ഒ. ഓഫീസിനും സമീപമാണ് വെള്ളം ഒഴിഞ്ഞുപോകാന്‍ കഴിയാത്തവിധം കെട്ടിനില്‍ക്കുന്നത്. വെള്ളക്കെട്ട് കാരണം കാല്‍നടയാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. വാഹനം വരുമ്പോള്‍ റോഡരികിലേക്ക് മാറി നില്‍ക്കാന്‍പോലും കഴിയില്ല.
ഇരുചക്രവാഹനക്കാരും ഇതേ അവസ്ഥയിലാണ്. റോഡരിക് മണ്ണിട്ടുയര്‍ത്താത്തതാണ് വെള്ളക്കെട്ടിന് കാരണം. എതിരെനിന്ന് ഓവര്‍ടേക്ക് ചെയ്ത് ബസുകളടക്കമുള്ള വലിയവാഹനങ്ങള്‍ വരുമ്പോള്‍ റോഡരികിലേക്ക് ഇരുചക്ര വാഹനങ്ങള്‍ ഇറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണുളളത്.

