മഴക്കുഴി നിർമ്മാണം തുടങ്ങി

കൊയിലാണ്ടി: നഗരസഭയിലെ 16-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മഴക്കുഴി നിർമ്മാണം തുടങ്ങി. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി ഉൽഘാടനം ചെയ്തു. ഒരു മീറ്റർ ആഴത്തിലും ഒന്നര മീറ്റർ വ്യാസത്തിലുമാണ് കുഴികൾ കുഴിക്കുന്നത്.
അയൽ സഭകളുടെയും സ്വയം സഹായ സംഘങ്ങളുടെ സഹായത്തോടെയും കുഴികൾ കുഴിക്കുന്നുണ്ട്. ആയിരം മഴ കുഴികൾ യാഥാർത്ഥ്യമാക്കാനാണ് ശ്രമമെന്ന് കൗൺസിലർ പറഞ്ഞു. ഗീത തുന്നാത്ത്, കവിത കാരാത്ത് വീട്ടിൽ, ചന്ദ്രി തുന്നാത്ത്, സതി വഴിപോക്ക് കുനി തുയങ്ങിയവർ നേതൃത്വം നൽകി.

