മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചു പൂട്ടാൻ വന്ന എ. ഇ. ഒ. യെ നാട്ടുകാർ തിരിച്ചയച്ചു. സ്ഥലത്ത് സംഘർഷം
കോഴിക്കോട്: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൊളിച്ചു നീക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. സ്കൂള്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാനേജ്മെന്റിന്റെ ശ്രമം. എന്നാല്‍ ഇതിനെതിരെ സ്കൂള്‍ സംരക്ഷണസമിതി രംഗത്ത് വന്നതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി.ആദായകരമല്ലാത്ത സ്കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട്മാനേജര്‍ എ.എ.പദ്മനാഭന്‍ നല്‍കിയ ഹര്‍ജിയില്‍ സ്കൂള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. മാത്രമല്ല സ്കൂള്‍ അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പും നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ്, 31 വര്‍ഷം പഴക്കമുള്ള സ്കൂള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്.
2014 ഏപ്രില്‍ 10 ന് മാനേജരുടെ നേതൃത്വലത്തില്‍ ഒരു സംഘം സ്കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍, വിവിധ അദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സ്കൂള്‍ പുനര്‍നിര്‍മിച്ചു.

