മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന

കൊയിലാണ്ടി: മലരി കലാമന്ദിരം നവരാത്രി സംഗീതാരാധന ഒക്ടോബര്‍ 9-ന് കൈരളി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടു മണിമുതല്‍ തുടങ്ങും. വൈകീട്ട് മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദര ദാസര്‍ പുരസ്‌കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പാലക്കാട് പ്രേംരാജ് സമര്‍പ്പിക്കും. രാത്രി 7.30-ന് ജുഗള്‍ബന്ദി.
