മലയാളത്തില്‍ സ്വതന്ത്ര സിനിമകള്‍ വെല്ലുവിളി നേരിടുന്നുവെന്ന് ജി.പി. രാമചന്ദ്രന്‍

കൊയിലാണ്ടി: അധികാര രാഷ്ട്രീയവും പണാധിപത്യവും മുഖ്യധാരാ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ മലയാളത്തില്‍ സ്വതന്ത്ര സിനിമകള്‍ വെല്ലുവിളി നേരിടുന്നുവെന്ന് സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍. കൊയിലാണ്ടിയില്‍ മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബി. വേണു മോഡറേറ്ററായിരുന്നു. സംവിധായകരായ സജി പാലമേല്‍, അരുണ്‍ കാര്‍ത്തിക്, എഫ്.എഫ്.എസ്.ഐ. ഡയറക്ടര്‍മാരായ മണിലാല്‍, മധു ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
