KOYILANDY DIARY.COM

The Perfect News Portal

മലമ്പനിക്കെതിരെ പ്രതിരോധം.കൊയിലാണ്ടിയിൽ ശുചീകരണം തുടങ്ങി

കൊയിലാണ്ടി: കൂടുതൽപേർക്ക് മലമ്പനി പിടിപെട്ട ഗുരുകുലം കടപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. 300ഓളം വീടുകളിലും കാടുമൂടിയ പറമ്പുകളിലും സ്‌പ്രേയിങ്ങ് ഫോഗിങ്ങ് എന്നിവ നടത്തി. അനോഫിലസ് കൊതുകുകളുടെ ഉറവിടം എന്നു സംശയിക്കുന്ന ഗുരുകുലം കടപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കാടുമൂടിയ ഭാഗം വൃത്തിയാക്കി. സൗകര്യങ്ങളില്ലാതെ 30-ഓളം ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ച സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകി. കാട് വെ ട്ടി ത്തെളിക്കാത്ത പറമ്പിന്റെ ഉടമകൾക്ക് നോട്ടീ
സ് നൽകും. സ്‌പ്രേയിങ്ങ്, ഫോഗിങ്ങ് എന്നിവ വരും ദിവസങ്ങളിലും തുടരും. ഗുരുകുലം കടപ്പുറം ഉൾപ്പടെ പ്രദേശത്ത് ആറു പേർക്കാണ് മലമ്പനി പിടിപെട്ടത്. മുമ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നു വന്നവരിലായിരുന്നു മലമ്പനി കാണപ്പെട്ടിരുന്നത്. ഇപ്പോൾ പ്രദേശവാസികളിലും മലമ്പനി കണ്ടെത്തിയത് ആശങ്ക പരത്തി. കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാനപ്രതിവിധി. ആരോഗ്യവകുപ്പും പൊതുസമൂഹവും ഒരുമിച്ചു പ്രവർത്തിച്ചാലേ രോഗം പടരുന്നത് തടയാൻ കഴിയൂ.

പരിപാടിയ്ക്ക് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, കൗൺസിലർ അഡ്വ: കെ. വിജയൻ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ, കണ്ടിജൻസി ജീവനക്കാർ, മറ്റ്  ഉദ്യാഗസ്ഥർ പി. കെ. ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share news