മലബാർ സുകുമാരൻ ഭാഗവതർ പുരസ്‌ക്കാരം കെ. പി. എൻ. പിള്ളക്ക് ലഭിച്ചു

കൊയിലാണ്ടി: സംഗീതജ്ഞനും പൂക്കാട് കലാലയം സ്ഥാപകരിലൊരാളുമായ മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണാർത്ഥം. പൂക്കാട്കലാലയം ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഹരിപ്പാട് കെ.പി.എൻ.പിള്ളയെ തെരഞ്ഞെടുത്തു.
കർണ്ണാടക സംഗീതത്തിന്റെ പരിപോഷണത്തിനായി വിലപ്പെട്ട സംഭാവന നൽകിയ കെ.പി.എൽ. പിള്ള ആകാശവാണി സംഗീത വിഭാത്തിലും, തുടർന്ന് ബാലുശ്ശേരിയിൽ ഭവാനി സ്കൂൾ ഓഫ് മ്യൂസിക് എന്ന സംഗീത വിദ്യാലയം സ്ഥാപിച്ചും,നൂറ് കണക്കിന് പുതുതലമുറകൾക്ക് കർണ്ണാടിക് സംഗീത പാഠം പകർന്ന് നൽകിയിട്ടുണ്ട്. ലളിതഗാനരംഗത്തും, ചലച്ചിത്ര ഗാനരംഗത്തും നൽകിയ സംഭാവനകൾകൂടി പരിഗണിച്ചാണ് പിള്ളയെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.
ഭാഗവതരുടെ ജൻമദിനമായ ജൂലായ് 1ന് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്കാര സമർപ്പണം നടത്തും.’

