KOYILANDY DIARY.COM

The Perfect News Portal

മലബാർ മൂവി ഫെസ്റ്റിവൽ മെയ് 10 മുതൽ

കൊയിലാണ്ടി: കേരളത്തിലെ പ്രാദേശിക ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ മലബാർ മൂവി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷൻ മെയ് 10 മുതൽ 12 വരെ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.  മലയാള, ഇന്ത്യൻ ,ലോക സിനിമാ വിഭാഗങ്ങളിലായി  പ്രേക്ഷക / നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ പതിനെട്ട് സിനിമകൾ പ്രദർശിപ്പിക്കും. തന്റെ പുതിയ സിനിമയുമായി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ  ഫെസ്റ്റിവലിലെത്തും. പ്രമുഖ ചലച്ചിത്രനിരൂപകൻ ഡോ.സി.എസ്. വെങ്കിടേശ്വരനാണ് ഫെസ്റ്റിവൽ ഡയരക്ടർ .
കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, എഫ്.എഫ്.എസ്.ഐ. – കേരളം, ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവരാണ് മലബാർ മൂവി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മെയ് 10 വൈകുന്നേരം 6 മണിക്ക് പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാര ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിക്കും.പ്രമുഖ സംവിധായകൻ  ഡോക്ടർ ബിജു മുഖ്യാതിഥിയാവും.
ശ്രദ്ധേയമായ ‘ഉയരെ ‘ യുടെ സംവിധായകൻ മനു അശോകൻ, ചലച്ചിത്ര താരം ദേവിക സഞ്ജയ് എന്നിവർ വിശിഷ്ട സാന്നിദ്ധ്യമാകും . എഫ്.എഫ്.എസ്.ഐ. വൈസ് പ്രസിഡണ്ട് ചെലവൂർ വേണു, നഗരസഭാ വൈസ് ചെയർ പേർസൺ വി.കെ. പത്മിനി, കൽപ്പറ്റ നാരായണൻ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ മെമ്പർ ജി.പി.രാമചന്ദ്രൻ, പ്രശസ്ത എഴുത്തുകാരന്‍ സുസ്മേഷ് ചന്ദ്രോത്ത്, യു.രാജീവൻ മാസ്റ്റർ, വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സുരേഷ്, ഇ.കെ.അജിത് ചലച്ചിത്ര അക്കാദമി റീജിയനല്‍ കോഃ ഓര്‍ഡിനേറ്റര്‍ നവീനാസുഭാഷ് എന്നിവർ സംസാരിക്കും.
പ്രമുഖ സംവിധായകരായ സനൽ കുമാർ ശശിധരൻ, സഞ്ജു സുരേന്ദ്രൻ, ഷെറി, വിനു കോളിച്ചാൽ, ഗൗതം സൂര്യ,  നിരൂപകരായ ഐ ഷൺമുഖദാസ് , തുടങ്ങിയവർ വിവിധ സെഷനുകളിൽ  പങ്കെടുക്കും. ഓപ്പണ്‍ഫോറ ത്തിൽ പ്രമുഖ സംവിധായരും സാങ്കേതിക വിദഗ്ദരും പങ്കെടുക്കും. മെയ് 10 വൈകു. 5.30ന് ജി.പി.രാമചന്ദ്രൻ ലെനിൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.
സമാപനസമ്മേളനം മെയ് 12ന് കെ.ദാസൻ – എം എൽ എ ഉദ്ഘാടനം ചെയ്യും.
Share news

Leave a Reply

Your email address will not be published. Required fields are marked *