KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ഡിസിസി ഓഫീസിനു മുന്നിലെ കൊടിമരത്തില്‍ മുസ്ലിംലീഗ് പതാക ഉയര്‍ത്തി

മലപ്പുറം> കോണ്‍​ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീ​ഗ് ഇടപ്പെട്ട് കേരളാ കോണ്‍​ഗ്രസിന് നല്‍കിയതില്‍ മലപ്പുറത്തും കോണ്‍​​ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ജില്ലാ കോണ്‍​ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തില്‍ കോണ്‍​ഗ്രസ് കൊടി താഴ്ത്തി മുസ്ലിംലീ​​ഗിന്റെ കൊടി നാട്ടി ഇതുവരെ കാണാത്ത പ്രതിഷേധമാണ‌് മലപ്പുറത്തുണ്ടായത‌്. മഞ്ചേരി റോഡിലെ മൂന്നാംപടിയിലുള്ള ജില്ലാ ഓഫീസ് മന്ദിരത്തിന് മുന്നിലെ കൊടിമരത്തിലാണ് ലീ​ഗിന്റെ കൊടി നാട്ടിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇത‌ുചെയ‌്തത‌്. രാത്രി പതിനൊന്നിനുശേഷമാണ് കൊടിമരത്തില്‍ ലീ​ഗിന്റെ കൊടി കണ്ടത്. രാജ്യസഭാ സീറ്റ് ലീ​ഗ് ഇടപ്പെട്ട് കേരളാ കോണ്‍​ഗ്രസിന് നല്‍കിയെന്ന വാര്‍ത്ത വന്നതുമുതല്‍ മലപ്പുറത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട‌്. ഇതിനിടെയാണ‌് ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍​ഗ്രസിന്റെ കൊടിമാറ്റി ലീ​ഗിന്റെ കൊടി കെട്ടിവച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *