KOYILANDY DIARY.COM

The Perfect News Portal

മരുമകളുമായുളള വഴക്കു കാരണം ചെറുമകനെ വയോധികന്‍ ആറാം നിലയില്‍ നിനിന്ന് താഴേയിട്ടു കൊന്നു

മുംബൈ: മരുമകളുമായുളള വഴക്കു കാരണം സ്വന്തം ചെറുമകനെ വയോധികന്‍ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയില്‍ നിനിന്ന് താഴേയിട്ടു കൊന്നു. മുംബൈയിലെ വകോലയിലാണ് സംഭവം. പ്രതി മയുരേഷ് ഖാര്‍ച്ഛെയെ (80) പോലീസ് അറസ്റ്റു ചെയ്തു. മൂന്നു വയസ്സുകാരന്‍ നിവൃതി ഖാര്‍ച്ഛെയാണ് കൊല്ലപ്പെട്ടത്. സ്വത്തു സംബന്ധ വിഷയത്തില്‍ മയുരേഷും മരുമകള്‍ സുരേഖയും (30) വഴക്കു പതിവായിരുന്നു.

സംഭവ ദിവസവും രാവിലെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. സുരേഖ പുറത്തു പോയ സമയത്താണ് ഇയാള്‍ കുട്ടിയേ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഖ തനിക്ക് ഭക്ഷണം പോലും തരാതെ എപ്പോഴും ശകാരിക്കുകയാണ് പതിവെന്നും അതിനു പ്രതികാരമെന്നോണമാണ് കുട്ടിയെ താഴേയ്ക്കറിഞ്ഞതെന്നുമാണ് വൃദ്ധന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

ഇയാള്‍ക്കെതിര കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട് .സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മയുരേഷിനെ ജൂണ്‍ രണ്ടു വരെ കസ്റ്റഡിയില്‍ വക്കുമെന്നും സീനിയര്‍ പോലീസുദ്യോഗസ്ഥന്‍ മഹാദേവ് വഹാലെ പറഞ്ഞു.

Advertisements
Share news