KOYILANDY DIARY.COM

The Perfect News Portal

മരങ്ങള്‍ വെട്ടിയ സംഭവം: നടപടി എടുക്കണമെന്ന് കളക്ടര്‍

കോഴിക്കോട് ചെറൂട്ടിനഗര്‍ ഹൗസിങ് കോളനി പാര്‍ക്കിലെ മരങ്ങള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. വനം വകുപ്പിന്റെ അനുമതി തേടാതെ പാര്‍ക്കിലുള്ള മരങ്ങള്‍ വെട്ടിമുറിച്ചത് ക്രമവിരുദ്ധമാണ്. ഇവിടെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കേരള റോഡ് ഫണ്ട് ബോര്‍ഡാണ് മരങ്ങള്‍ വെട്ടിമുറിച്ചതെന്ന് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി വിനോദ്കുമാര്‍ ദാമോദര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Share news