KOYILANDY DIARY.COM

The Perfect News Portal

മയിലമ്മ പുരസ്‌കാരം പ്രമുഖ അഭിഭാഷക രശ്‌മിത രാമചന്ദ്രന്‌

തിരുവനന്തപുരം: മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയ മയിലമ്മ പുരസ്‌കാരം പ്രമുഖ അഭിഭാഷകയും സാമൂഹ്യ വിമർശകയുമായ അഡ്വ. രശ്‌മിത രാമചന്ദ്രന്‌. പൗരത്വ സമരമടക്കമുള്ള ജനകീയ സമരങ്ങൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രശ്‌മിത രാമചന്ദ്രന്റെ സാമൂഹ്യ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നൽകുന്നത്‌.

വിളയോടി വേണുഗോപാൽ, ആറുമുഖൻ പത്തിച്ചിറ, ഗോമതി ഇടുക്കി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി അഞ്ചിന് പകൽ 11ന്‌ തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന മയിലമ്മ അനുസ്മരണ സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂരും സെക്രട്ടറി അർ അജയനും അറിയിച്ചു.


Share news

Leave a Reply

Your email address will not be published. Required fields are marked *