KOYILANDY DIARY.COM

The Perfect News Portal

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. പുത്തന്‍ പണം; ദ് ന്യൂ ഇന്ത്യന്‍ റുപ്പീ എന്നാണ് സിനിമയുടെ പേര്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കിയ ലോഹം സിനിമ സ്വര്‍ണക്കടത്തിന്റെ കഥയാണ് പറഞ്ഞത്. പുതിയ ചിത്രത്തില്‍ കള്ളപ്പണവും നിലവിലെ ഇന്ത്യയുടെ സാമ്ബത്തിക സാഹചര്യങ്ങളും പ്രമേയമാകുന്നുണ്ട്.

നേരത്തെ സിനിമയ്ക്ക് വമ്ബന്‍ എന്ന പേരിട്ടതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത നിഷേധിച്ചു. മാസ് എന്റര്‍ടെയ്നര്‍ അല്ലെങ്കില്‍ കൂടി ആക്ഷന്‍ മൂഡിലുള്ള സിനിമയായിരിക്കും ഇതെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരിലും ഇത്തവണ പുതിയ ആളുകളാണ് രഞ്ജിത്തിനൊപ്പം എത്തുക. കാശ്മോര, മാരി എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓംപ്രകാശാണ് ക്യാമറ. ഷഹബാസ് അമനാണ് സംഗീതം. ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്ജ് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *