മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് ബുധനാഴ്ച കാലത്ത് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി ഏറാഞ്ചേരി ഹരിഗോവിന്ദന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി വെതിരമനയില്ലം ഗോവിന്ദന്‍ നമ്പൂതിരിയും കൊടിയേറ്റത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് മുചുകുന്ന് പത്മനാഭന്റെ ഓട്ടംതുള്ളലും ഉച്ചക്ക് അന്നദാനവും വൈകീട്ട് സോപാന സംഗീതവും നടന്നു.
27-ന് വ്യാഴാഴ്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, അന്നദാനം, കഴകംവരവ്, മള്‍ട്ടി ടാലന്റ് ഷോ സര്‍ഗ്ഗസന്ധ്യ , 28-ന് വെള്ളിയാഴ്ച ചെറിയവിളക്ക് ദിവസം ഇളനീര്‍ക്കുല വരവ്, പിന്നണി ഗായിക അശ്വതി രമേഷിന്റെ നേതൃത്വത്തില്‍ വൈ4 കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേള, 29-ന് വലിയവിളക്ക് ദിവസം നീറ്റിക്കരുവാന്‍ തിറ, പിഷാരികാവ് സരുണ്‍ദേവ്, മംഗലക്കാട്ട് ശിഗിലേഷ് എന്നിവരുടെ ഇരട്ടതായമ്പക, സര്‍പ്പബലി, പ്രശസ്ത മേളവിദ്വാന്‍മാരുടെ മേളപ്രമാണത്തില്‍ എഴുന്നള്ളിപ്പ്, മാര്‍ച്ച് 1-ന് ഞായറാഴ്ച വൈകീട്ട് 4 മണിമുതല്‍ ആഘോഷ വരവുകള്‍, വിവിധ തിറകള്‍, താലപ്പൊലി എഴുന്നള്ളിപ്പ്, നാന്ദകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

