ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊല്ലം എസ്.എൻ. ഡി. പി കോളേജ് റോഡ് ജംഗഷനിൽ പുതുതായി ആരംഭിക്കാൻ പോകുന്ന വിദേശ മദ്യവിൽപ്പന ശാലക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൊല്ലം റെയിൽവെ ഗെയിറ്റ് അടക്കുമ്പോൾ ദേശീയപാത വരെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന നെല്യാടി റോഡിൽ മദ്യഷാപ്പ് തുറക്കുന്നതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്.
ഗേൾസ് ഹൈസ് സ്കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്ന ജംഗ്ഷൻ കൂടിയാണ്. ജനകീയ പ്രതിരോധ കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന ബഹുജന കൂട്ടായ്മ നഗരസഭാവൈസ് ചെയർ പേഴ്‌സൺ
വി.കെ പത്മിനി ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ചെയർമാൻ നടേരി ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

എസ്. എൻ. ഡി. പി. കോളേജ് പ്രിൻസിപ്പാൾ വി. അനിൽ, വി.കെ രാമചന്ദ്രൻ, ഇ. കെ. അജിത്ത്, പി രത്നവല്ലി, കെ സുഗുണൻ, സി.ആർ മനേഷ്, കെ പത്മനാഭൻ, എൻ പുഷ്പരാജൻ, പി.പി നാണി തുടങ്ങിയവർ സംസാരിച്ചു.

