മദ്യവിരുദ്ധ കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേളപ്പജി നഗർ മദ്യ നിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ മുചുകുന്നിൽ മദ്യവിരുദ്ധ കുടുംബസംഗമം സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചാത്ത് ചെയർപേഴ്സൺ രമ ചെറുകുറ്റിയിൽ ഉൽഘാടനം ചെയ്തു. ഹമീദ് പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു.മദ്യ നിരോധന സമിതി മഹിളാ വേദി സംസ്ഥാന അദ്ധ്യക്ഷ അഡ്വ.സുജാത വർമ്മ മുഖ്യ പ്രഭാഷണം നടത്തി.
നാടക പ്രതിഭ പ്രേമൻ മുചുകുന്ന്, ഡോ.അനുപമ വിജയൻ, ഡോ, റാഷിദ മുഹമ്മദലി, ഡോ.മിനി എബ്രഹാം, മുതിർന്ന മദ്യനിരോധനം പ്രവർത്തകരായ രാരുകുട്ടി കുറുപ്പ്, ചന്തു ചിത്ര പുരി, അടവിൽ കൊറുമ്പൻ, തുടങ്ങിയവരെ ആദരിച്ചു. വി.കെ.ദാമോദരൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, രമാദേവികുന്ദമംഗലം, ഇയ്യച്ചേരി പദ്മിനി, പപ്പൻകന്നാട്ടി, അഹമ്മദ് ദാരിമി, വേലായുധൻ കീഴരിയൂർ തുടങ്ങിയവർ സംസാരിച്ചു.

