KOYILANDY DIARY.COM

The Perfect News Portal

മദ്യപിച്ചെത്തിയ യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

ഹൈദരാബാദ്: മദ്യപിച്ചെത്തിയ യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. അപടകത്തില്‍ കാല്‍ നഷ്ടപ്പെട്ട വെങ്കിടേഷ്(45) ആണ് ഭാര്യയുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി മദ്യപ്പിച്ച് വീട്ടില്‍ എത്തിയ സുഗുണ എന്ന യുവതി ഭര്‍ത്താവുമായി വാക്കു തര്‍ക്കമുണ്ടായി. മദ്യത്തിന്റെ ലഹരിയില്‍ ഇരുമ്പ് വടി കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു. തിങ്കളാഴ്ച രാവിലെ വെങ്കിടേഷ് രക്തത്തില്‍ മുങ്ങി കിടക്കുന്നത് കണ്ട് അയ്യല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്.

കൂലി വേലയ്ക്ക് പോയിരുന്ന വെങ്കിടേഷിന് ആറ് മാസം മുന്‍പുണ്ടായ അപകടത്തിലാണ് ഒരു കാല്‍ നഷ്ടമായത്. പിന്നീടാണ് ഭാര്യ സുഗുണ ജോലിയ്ക്ക് പോയി തുടങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ ഭാര്യയും ഭര്‍ത്താവുമൊത്ത് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഇവര്‍ തമ്മില്‍ എന്നും തര്‍ക്കം ഉണ്ടാകാറുണ്ടെന്ന് പറയുന്നു. മൂന്ന് കുട്ടികളാണിവര്‍ക്കുള്ളത്. മൂത്ത രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്. ഇളയ ആണ്‍കുട്ടി എട്ടാം ക്ലാസ്സില്‍ പഠിയ്ക്കുന്നു. തിങ്കളാഴ്ച സ്ഥലത്തെത്തിയ പോലീസ് യുവതിയെ കൊപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

Share news