മദ്യപിച്ചു ലക്കുകെട്ട ജിംനാസ്റ്റിനെ ഒളിമ്ബിക്സില്‍ നിന്ന് പുറത്താക്കി

റിയോ ഡി ജനെയ്റൊ: നിയമം മറന്ന് രാത്രി മദ്യപിച്ചു ലക്കുകെട്ട ജിംനാസ്റ്റിനെ ഹോളണ്ട് ഒളിമ്ബിക്സില്‍ നിന്ന് പുറത്താക്കി. റിങ് വിഭാഗം ജിംനാസ്റ്റിക്സിന്റെ ഫൈനലിന് യോഗ്യത നേടിയ യൂറി വാന്‍ ഗെല്‍ഡറിനെതിരെയാണ് നടപടി. ശനിയാഴ്ച വൈകീട്ടാണ് മുപ്പത്തിമൂന്നുകാരനായ ഗെല്‍ഡര്‍ പുറത്ത് പോയി ഒന്ന് നന്നായി മിനുങ്ങി ഞായറാഴ്ച പുലര്‍ച്ചെ തിരിച്ചുവന്നത്. ടീം ക്യാമ്ബ് വിട്ട് പുറത്ത് പോകുന്നതും മദ്യപിക്കുന്നതും കര്‍ശനമായി നിരോധിച്ചിരുന്നു.
ഇത് ലംഘിച്ചതിനാണ് ഗെല്‍ഡറിനെതിരെ നടപടി. ഗെല്‍ഡറിനെതിരായ നടപടി ഒരു ദുരന്തമാണെങ്കിലും ഇതുപോലുള്ള പെരുമാറ്റങ്ങള്‍ അംഗീകരിക്കാനാവില്ല. നടപടിയെടുക്കാതെ ഞങ്ങള്‍ക്ക് മറ്റ് പോംവഴികളൊന്നും ഉണ്ടായിരുന്നില്ല-ഡച്ച് അംബാസിഡര്‍ മൗറിഷ്യസ് ഹെന്‍ഡ്രിക്സ് പറഞ്ഞു. 2005ലെ റിംഗ്സിലെ ലോകചാമ്ബ്യനാണ് ഗെല്‍ഡര്‍. ദേശീയ ചാമ്ബ്യന്‍ഷിപ്പിനിടെ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് 2009ല്‍ ഗെല്‍ഡറിനെ ഡച്ച് ജിംനാസ്റ്റിക്സ് യൂണിയന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

