KOYILANDY DIARY.COM

The Perfect News Portal

മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരലക്ഷം രൂപ പിടികൂടി

കൊയിലാണ്ടി: ബാലുശ്ശേരി  നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകസ്‌ക്വാഡ് കണയങ്കോട്ട് നടത്തിയ വാഹനപരിശോധനയില്‍ മൂന്നരലക്ഷം രൂപ പിടികൂടി. മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന പണമാണ് പിടികൂടിയത്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട് എ.കെ. രാജന്‍, എ.എസ്.ഐ. എം.എം. പ്രകാശന്‍, സി.പി.ഒ. മാരായ ഷിജു, ജിതേഷ് കുമാര്‍, ഡ്രൈവര്‍ സബീഷ് കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് പണംപിടികൂടിയത്.

Share news